പലസ്തീന് വേണ്ടി കൈകോർത്ത് സൗദി; രാജ്യവ്യാപക ധനസമാഹരണത്തിന് വൻ ജനപങ്കാളിത്തം | Saudi helps Palestine people

പലസ്തീന് വേണ്ടി കൈകോർത്ത് സൗദി; രാജ്യവ്യാപക ധനസമാഹരണത്തിന് വൻ ജനപങ്കാളിത്തം | Saudi helps Palestine people

പലസ്തീൻ ജനതയെ സഹായിക്കാൻ സൗദിയിൽ ദേശീയ ക്യാമ്പയിൻ ആരംഭിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും 50 മില്യൺ റിയാൽ സംഭാവന നല്കി. സാഹിം വെബ്സൈറ്റ് വഴിയാണ് ധനസമാഹാരണം നടത്തുന്നത്.(Saudi helps Palestine people)
കിംഗ് സൽമാൻ റിലീഫ് സെൻററിനു കീഴിലുള്ള സാഹിം എന്ന വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയുമാണ് ധനസമാഹരണം നടത്തുന്നത്. റോയൽ കോർട്ട് ഉപദേഷ്ടാവും, കിങ് സൽമാൻ റിലീഫ് സെൻറർ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീ ഇക്കാര്യം പ്രഖ്യാപിച്ചത് മുതൽ മികച്ച പ്രതികരണമാണ് ക്യാമ്പയിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജാവ് 30 മില്യൺ റിയാലും കിരീടാവകാശി 20 മില്യൺ റിയാലും സംഭാവന ചെയ്തു. സ്വദേശികളും വിദേശികളുമായ പതിനായിരക്കണക്കിന് പേരാണ് ക്യാമ്പയിൻറെ ഭാഗമാകുന്നത്.

ahem. ksrelief. org എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ താഴെ The Public Relief Campaign for Palestinian People in Gaza എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സംഭാവന നല്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ പണം നൽകാനുള്ള സൗകര്യമുണ്ട്. പ്രതിസന്ധികളിലും ദുരിതങ്ങളിലും പലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കുകയെന്ന സൗദിയുടെ ചരിത്രപരമായ പാരമ്പര്യം കാത്തു സൂക്ഷിക്കുകയാണ് ഈ ക്യാമ്പയിൻ എന്ന് അബ്ദുല്ല അൽറബീ പറഞ്ഞു.

Saudi helps Palestine people

credit :- 24 news

No comment

Leave a Reply

Your email address will not be published. Required fields are marked *